നാഷണൽലോക്അദാലത്തിൽ ,പെറ്റികേസുകളടക്കം തിരുവനന്തപുരം ജില്ലയിൽ 14613 കേസുകൾ തീർപ്പായി, വിവിധ കേസുകളിലായി 22കോടി രൂപ 58 ലക്ഷം രൂപനൽകാൻ വിധിയായി.
12.3.2022 ന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ലോക് അദാലത്തിൽ വിവിധ ദേശ ശാൽ കൃത_ സ്വകാര്യ ബാങ്കുകളുടെ പരാതികൾ , കോടതികളിൽ നിലനില്ക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, മോട്ടോർ വാഹന തർക്കപരിഹാര കേസുകൾ, കുടുംബ കോടതികളിലെ കേസുകൾ,വൃദ്ധജനങ്ങളുടെ ട്രിബുണലിൽ ഉള്ള പരാതികൾ, ബി എസ്. എൻ എല്ലിൻ്റെ പരാതികൾ, കോടതിയിലെത്താത്ത വ്യക്തികളുടെ പരാതികൾ എന്നിവയാണ് പരിഗണിച്ചത്.
ഈ കേസുകളിൽ ജില്ലയിൽ 873 കേസുകൾ തീർപ്പായി. നാഷണലൈസ്ഡ് ഷെഡ്യൂൾ സഹകരണ ബാങ്കുകളുടെ 316പരാതികൾ തീർന്നു. മൊത്തം 1 16383 230 രൂപ വിധി കല്പ്പിച്ചു.. മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകൾ ജില്ലയിൽ മൊത്തം 275 കേസുകൾ തീർപ്പായി. അതിൽ മൊത്തം 72 285909- രൂപ നൽകുവാൻ വിധിയായി. .
അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 13143 കേസുകൾ പിഴയടച്ചു തീർത്തു. മൊത്തം 8316000/- രൂപ പിഴയിനത്തിൽ ഈടാക്കി. അദാലത്ത് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.
തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടന്നത്തിയത് തിരുവനന്തപുരത്ത് ലോക് അദാലത്തിന് ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ പി.വി. ബാലകൃഷ്ണൻ, സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും സി. ബി. ഐ ജഡ്ജുമായ കെ. സനിൽകുമാർ എന്നിവർ നേതൃത്വം നൽകി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.