കേന്ദ്ര നയത്തിനെതിരെ ബാങ്ക് ജീവനക്കാർ അണിനിരക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ജനകീയ ബാങ്കിംഗിൽ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാർ അണിനിരക്കണമെന്ന്  തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ബി.ടി.ആർ ഭവനിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രതിഷേധാത്തിനാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനം വേദിയായത്പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ജനകീയ ബാങ്കിംഗിൽ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാർ അണിനിരക്കണമെന്ന് തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു.

ബാങ്കിംഗ് ഓഹരികൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതപ്പെടുന്നു. സ്വകാര്യ ബാങ്കുകളിൽ 74% വിദേശ ഓഹരി ആകാം എന്ന നിയമം നിലവിൽ വന്നിരിക്കുന്നു. കാത്തലിക്ക് സിറിയൻ ബാങ്കിനെ വിദേശ ബാങ്ക് ആയി മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.

കേന്ദ്ര സർക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികൾക്ക് എതിരെയുള്ള ശക്തമായ ചെറുത്ത് നിൽപ്പാണ് മാർച്ച് 28,29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക്.  ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ, കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക്, റിസർവ് ബാങ്ക്, നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുനൂറിൽ പരം പ്രതിനിധികൾ പങ്കെടുത്തു. ബെഫി സംസ്ഥാന സെക്രട്ടറി എൻ.സനിൽ ബാബു, സംസ്ഥാന വനിതാ കൺവീനർ എസ്.സുഗന്ധി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News