119 കോടി കവിഞ്ഞ് ‘രാധേ ശ്യാം’…

ബോക്സ് ഓഫീസ് കൈയ്യടക്കി പ്രഭാസ് ചിത്രം ‘രാധേ ശ്യാം’ മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം 100 കോടി ക്ലബ്ബില്‍ കയറിയാണ് ചിത്രം ബോക്‌സ് ഓഫീസ് കീഴടക്കി കുതിക്കുന്നത്. രണ്ട് ദിവസങ്ങള്‍െക്കാണ്ട് ചിത്രം 119 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവരം പുറത്തുവിട്ടത് നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സാണ്.

ചിത്രത്തിന്റെ ആദ്യ ദിവസ കളക്ഷന്‍ 79 കോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് രാധേ ശ്യാം.

രാധേ ശ്യാമിന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യ ദിനം 5 കോടിയിലധികമാണ് നേടിയത്. അതേസമയം തെലുങ്കില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ത്യയ്ക്കുപുറമേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയില്‍ നിന്ന് 1.14 കോടി കളക്ഷന്‍ നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷനാണ് കടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like