
അമ്മ മരിച്ചത് അറിയാതെ നാലുദിവസം പത്തു വയസുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജ്യലക്ഷ്മിയുടെ മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു.
ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്ന് കരുതിയെന്നും അതിനാല്‍ ശല്യപ്പെടുത്തിയില്ലെന്നും മകന്‍ പറഞ്ഞു. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചതെന്നും കുട്ടി പറഞ്ഞു.
കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുണ്ടായ അസ്വരസ്യങ്ങളെ തുടര്‍ന്ന് രാജ്യക്ഷ്മിയും മകനും തനിച്ചായിരുന്നു താമസം.
രാജ്യലക്ഷ്മിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദ്ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here