ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്

ഗര്‍ഭകാലം അതീവ ശ്രദ്ധയോടെ കടന്നുപോകേണ്ട സമയമാണ്. ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ശരിയായ ആഹാര രീതികളും ഭക്ഷണ ക്രമീകരണങ്ങളും ഗര്‍ഭകാലത്ത് ഏറെ അനിവാര്യമാണ്.

മത്സ്യം എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള വിഭവമാണ്. എന്നാല്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്.

ചൂര, തെരണ്ടി തുടങ്ങിയ മത്സ്യങ്ങളില്‍ മെര്‍ക്കുറി ധാരാളം അടങ്ങിയിട്ടുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ഈ കാലഘട്ടത്തില്‍ മയോണൈസ്, ഐസിങ് കേക്കുകള്‍, പാതി വേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്.

കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് ഗര്‍ഭകാലത്ത് നല്ലത്. മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കുറയ്‌ക്കേണ്ടതാണ്. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel