വർഗീയ ശക്തികളെ നേരിടാൻ ഇടതുപക്ഷം മുൻകൈ എടുക്കും: ആഞ്ഞടിച്ച് യെച്ചൂരി

ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന് ശേഷിയില്ലെന്നും, എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

വർഗീയ ശക്തികളെ നേരിടാൻ ഇടതുപക്ഷം മുൻകൈ എടുക്കുമെന്നും യെച്ചൂരി. പോളിറ്റ് ബ്യുറോ യോഗത്തിന് ശേഷമാണ് പ്രതികരണം..രണ്ട് ദിവസമായി ചേർന്ന പിബി യോഗം രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്റെ കരട് തയ്യാറാക്കി.

യുപിയും പഞ്ചാബും ഉൾപ്പെടെ അഞ്ചുസംസ്ഥാങ്ങളിലും കോണ്ഗ്രസ് ദയനീയമായി തകർന്നതോടെയാണ് വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ കോണ്‍ഗ്രസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കൂടുതൽ വ്യക്തമാകുന്നത്.

ബിജെപിയെ വെല്ലുവിളിയ്ക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായിയെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.

ഭരണഘടനയെ സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിക്കേണ്ട സമയം ആയെന്നും വർഗീയ ശക്തികളെ നേരിടാൻ ഇടതുപക്ഷം മുൻകൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ, പാർട്ടിക്ക് നേരെ ബിജെപി നടത്തുന്ന അക്രമങ്ങളെ പിബി അപലപിച്ചു..ത്രിപുരയിൽ വ്യാപക അക്രമമാണ് ബിജെപി അഴിച്ചു വിടുന്നതെന്നും എന്നാൽ  ബിജെപി അക്രമങ്ങൾ പരാജയപ്പെടുമെന്നും യെച്ചൂരി വ്യക്തമാക്കി.

യുഎൻ സുസ്ഥിര വികസന സൂചികയുടെ എല്ലാ മാനദണ്ഡങ്ങളും കൈവരിച്ച ഏക സംസ്ഥാനം ഇടത് പക്ഷം ഭരിക്കുന്ന കേരളമെന്നും മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നതും അഭിമാനമെന്നും പിബി വിലയിരുത്തി.

കേരളത്തെ പോളിറ്റ് ബ്യുറോ യോഗം അഭിനന്ദിച്ചു. സി പി ഐ എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് പോളിറ്റ് ബ്യുറോ യോഗത്തിൽ തയ്യാറാക്കി.. റിപ്പോർട്ടിൻറെ കരട് കേന്ദ്ര കമ്മിറ്റി യോഗത്തിൽ വയ്ക്കുമെന്നും യെച്ചൂരി പറഞ്ഞു . ഈ മാസം 25 മുതൽ 27 വരെയാണ് കേന്ദ്ര കമ്മിറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here