നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി; വിവാഹത്തില്‍ പങ്കെടുത്ത് താരലോകം

മലയാളത്തിന്റെ പ്രിയ നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. ഡോക്ടര്‍ അമൃത ദാസാണ് വധു. കഴിഞ്ഞ ഫെബ്രുവരി 22ന് താരങ്ങളുടെ വിവാഹനിശ്ചയം നടന്നിരുന്നു. നിശ്ചയത്തിനുശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് താര വിവാഹം. ഇപ്പോള്‍ താരപുത്രന്റെ വിവാഹദൃശ്യങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

താരപുത്രന്റെ വിവാഹ താരസമ്പന്നമായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോന്‍, മംമ്ത മോഹന്‍ദാസ്, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിര തന്നെയാണ് വിവാഹത്തിനെത്തിയത്.

വെള്ള നിറമുള്ള ഷര്‍ട്ടിലും മുണ്ടിലും വളരെ സിംപിളായിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയത്. പുതിയ ഗെറ്റപ്പില്‍ സ്‌റ്റൈലിഷ് ആയിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. ഇരുവരും ഒരുമിച്ച് വേദിയിലെത്തുകയും വധു വരന്മാര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങിലെത്തിയ ദിലീപും ഭാര്യ കാവ്യ മാധവനും ശ്രദ്ധ ആകര്‍ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News