കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി 7 -ാം ക്ലാസുകാരന് ദാരുണാന്ത്യം

തൈമാവിൽ കളിച്ച് കൊണ്ടിരുന്ന 7 -ാം ക്ലാസുകാരന്‍ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ മാണിക്യപുരം കുറങ്ങണo കോട് തോട്ടരിക്കത്ത് വീട്ടിൽ സിന്ധുവിന്‍റെ മകൻ സൂരജ് (13) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 3 മണിക്കാണ് സംഭവം. സൂരജിനെ  രക്ഷിക്കാൻ ചെന്ന സൂരജിന്റെ അമ്മുമ്മ കുഴിയിൽ വീണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പുഷ്പ (60) ചികിത്സയിലാണ്.

സൂരജിനെ അപ്പോൾ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മാണിക്യപുരം സെന്റ് തേരസസ് യു പി.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് സൂരജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here