പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍

അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപ ദത്ത അറസ്റ്റില്‍. താരം ബംഗാളി ടെലിവിഷന്‍ നടിയാണ്. നടിയെ ബിധാനഗര്‍ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിന് കേസിനാസ്്പദമായ സംഭവം നടന്നത്.

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്ത്രീ മേള നടക്കുന്നതിനിടെ ബാഗ് ചവറ്റുകുട്ടയിലേയ്ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നി.

ഇതേത്തുടര്‍ന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോള്‍ ബാഗില്‍ നിന്നും കണ്ടെടുത്തത് 75,000 രൂപയാണ്. ഇതിനുശേഷമാണ് ഇവര്‍ കൊല്‍ക്കത്തയിലെ സിനിമ-സീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News