
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
ആരാധകര്‍ പ്രിയ ജോഡികളുടെ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ക്ഷേത്രദര്‍ശനം നടത്തുന്ന താരജോഡികളുടെ വീഡിയോയാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. ദൃശ്യങ്ങളില്‍ നിന്ന് നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്.
ഇതിനുപിന്നാലെയാണ് ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here