കൊച്ചി ഇന്‍ഫോ പാര്‍ക്കിനു സമീപം നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു. മീഡിയനില്‍ തട്ടി കറങ്ങിയ കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്ക്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു. സമീപമുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.കാറിലുണ്ടായിരുന് നവരുള്പ്പടെ ആര്‍ക്കും ഗുരുതര പരിക്കില്ല.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ തട്ടി കറങ്ങി വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ക്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.സംഭവത്തി ന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി കാണാം.
ഈ സമയം ഇതു വഴി ഇരു ചക്ര വാഹനത്തില്‍ വന്ന രണ്ട് പോലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ബ്രഹ്മപുരത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന KL 33B 3939 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
പുത്തന്‍ കുരിശ് സ്വദേശി വിവേകാണ് കാറോടിച്ചിരുന്നത്.വിവേകിനെക്കൂ ടാതെ വാഹനത്തിലുണ്ടായിരുന്ന ശ്രീക്കുട്ടന്‍ ,ശ്രീലേഷ് എന്നിവര്‍ക്കും പരുക്കേറ്റതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.അതേ സമയം കാര്‍ പാഞ്ഞു പോകുന്നതിനിടെ കല്ല് തെറിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സെല്‍വരാജിനും പരുക്കേറ്റു.
ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്‍റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.