ഇന്‍സ്റ്റഗ്രാം നിരോധിച്ച് റഷ്യ

ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റാഗ്രാമിനെയും നിരോധിച്ച് റഷ്യ. ഇതിനുമുമ്പ് ഫേസ്ബുക്കിനും റഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയുടെ ഐടി റെഗുലേറ്റിംഗ് ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം ഔദ്യോകികമായി അറിയിച്ചിരിക്കുന്നത്.

റഷ്യന്‍ സൈന്യത്തിനെതിരെയുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് ഇപ്പോള്‍ റഷ്യയെ നയിച്ചതെന്നാണ് വിവരം. റഷ്യയുടെ ഈ പ്രവൃത്തി തീര്‍ത്തും മോശമാണെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചിരിക്കുന്നത്.

നിരോധനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റഷ്യന്‍ അധികാരികളില്‍ നിന്ന് ലഭിക്കുന്ന വിവരം. റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വേണ്ടി സമയം നല്‍കുന്നതിനാലാണ് നിരോധനം നേരത്തെ അറിയിക്കുന്നുവെന്ന് റഷ്യ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel