ഇന്ന് സവാള മാത്രം ചേര്‍ത്ത അടിപൊളി മുട്ടക്കറി ഉണ്ടാക്കാം

സവാള മാത്രം വെച്ച് ഒരു മുട്ടക്കറി ഉണ്ടാക്കിയാലോ..സംഗതി നിസാരമാണ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

മുട്ട – 4 (പുഴുങ്ങിയത്)
സവാള – 5
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
അതിലേക്ക് സവാള ചേര്‍ത്തു നന്നായി വഴറ്റുക. വഴന്നുവരുമ്പോള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാക്കുക.
കുറച്ചു ചൂട് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മുട്ടയും ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക, ഇതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News