ADVERTISEMENT
ബസ് കണ്‍സെഷന്‍ വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി ആന്റണി രാജു. തന്‍റെ വാക്കിനെ ദുര്‍വാഖ്യാനം ചെയ്തു എന്ന് മന്ത്രി. കൺസഷൻ നിരക്ക് നാണക്കേടാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്‍റെ പ്രസ്താവനയ്ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയതോടെയാണ് പ്രസ്തവന തിരുത്താന്‍ മന്ത്രി തയ്യാറായത്.
സംസ്ഥാനത്തെ വിദ്യാർഥികളുടെ നിലവിലെ കൺസഷൻ നിരക്ക് നാണക്കേടാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ അടക്കമുളള വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിതോടെ വിവാദം കനത്തു.
ഇതോടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തതാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇടതു വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രിയുടെ പ്രസ്താവന അപക്വമാണെന്ന് എസ്എഫ്ഐ വിമർശിച്ചു.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കായി യാത്ര സൗജന്യമാക്കുന്ന കാര്യവും പരിശോധിക്കുകയാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആണെന്ന് കുറ്റപ്പെടുത്തി. വിദ്യാർത്ഥി സംഘടനകളുമായും ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.