സ്തുതി പാടകന്‍മാരെ വച്ച് കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ല: തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്തുതി പാടകൻമാരെ വച്ച് കോൺഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തിപൂ‍‍ജയും ബിംബ വൽക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ആദർശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാർട്ടിക്ക് ആവശ്യമെന്നും കണ്ണൂർ പാനൂരിൽ കോൺഗ്രസ്സ് പൊതുയോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു.

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ ഐ സി സി നേതൃത്വത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുല്ലപ്പള്ളിയും തുറന്നടിച്ചത്.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്.സ്തുതി പാടകരെ വച്ച് കോൺഗ്രസ്സിന് ഇനി മുന്നോട്ട് പോകാനാകില്ല.ആശയ വ്യക്തതയും ആദർശവുമുള്ള നേതാക്കളെയാണ് പാർട്ടിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു

അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പ്രവർത്തകരെ കടുത്ത നിരാശയിലാക്കി.പ്രവർത്തകൻമാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുകയാണ് നിർഭയമായി  സംസാരിക്കാൻ പാർട്ടി വേദികളിൽ അവസരമുണ്ടാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കവേയായിരുന്നു മുല്ലപ്പള്ളിയുടെ രൂക്ഷ വിമർശനം.

അതേസമയം കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും.  ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി.

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News