കോണ്‍ഗ്രസിലെ തിരുത്തൽ നടപടികൾ ഇനി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ

കോണ്‍ഗ്രസിലെ തിരുത്തൽ നടപടികൾ ഇനി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കും. ആത്മാർഥമായ ചർച്ചകൾ യോഗത്തിൽ നടന്നു. തിരുത്തൽ നടപടികൾ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കും. തോൽവി അതീവ ഗുരുതരമെന്ന് വിലയിരുത്തി.

സംഘടനയിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ആലോചിക്കാൻ പ്രത്യേക യോഗം ചേരും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും കെ സി വേണുഗോപാല്‍ യോഗത്തിന് ശേഷം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും.  ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി.

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‍റെ പരാജയത്തിന്  വിമർശനങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. കേരളത്തിലുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച ദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. അത്‌ നേതൃത്വത്തിന് അറിയാം. വിജയങ്ങൾക്ക് ഒട്ടേറെ അവകാശികൾ ഉണ്ടാകാം. പരാജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ ആളുകൾ കുറവാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News