യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍ കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്.

റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റും രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്, ദ ടൈംസ് എന്നീ മാധ്യമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് കൊല്ലപ്പെട്ട ബ്രെന്റ് റിനൗഡ് എന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News