സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെ

ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെയായി. കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. പൂര്‍ണമായും കൊവിഡ് മുക്തമാക്കുക ലക്ഷ്യംമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീണ്ട ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായത് . 2020 ആഗസ്റ്റ് 3 നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും സംസ്ഥാനം ആവിഷ്‌ക്കരിച്ച കൊവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടതാണ് കൊവിഡ് രോഗബാധ കുറയാൻ കാരണം .എന്നാൽ മാസ്‌ക് മാറ്റാറായിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി.

ജനുവരി മൂന്നാം ആഴ്ചയില്‍ 215 ശതമാനം വര്‍ധിച്ച കേസുകൾ ഘട്ടം ഘട്ടമായി കുറഞ്ഞത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News