ആ ദേവസംഗീതം നിലച്ചിട്ട് ഇന്നേക്ക് 16 വർഷം

മലയാള സിനിമാഗാന ലോകത്തെ ഈണം കൊണ്ട് ധന്യമാക്കിയ ദേവരാജൻ മാസ്റ്ററുടെ 16 -ാം ചരമ വാർഷികമാണിന്ന്. ഇന്നും നിലയ്ക്കാത്ത സംഗീതമായി ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ നില കൊള്ളുന്നു.

ദേവരാഗങ്ങളുടെ ശില്പി, പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ദേവരാജൻ മാസ്റ്റർ. മലയാളികളുടെ മനസ്സിലെന്നും സംഗീതത്തിന്റെ ഈണം മീട്ടിയ അനശ്വര പ്രതിഭ. KPAC നാടക പ്രസ്ഥാനങ്ങളിലൂടെ ജനകോടികൾക്ക് സമര പുളകങ്ങൾ ചാർത്തി കൊണ്ടാണ് ദേവരാജൻ മാസ്റ്ററുടെ അമ്പിളി പ്രഭാവമുദിച്ചത്.

മണ്ണിലെ മനുഷ്യനെ പാടികൊണ്ട്, സാധാരണക്കാരന്റെ അധ്വാനത്തെയും കഷ്ടപ്പാടിനെയും വിയർപ്പൊഴുക്കലിനെയും രക്തസാക്ഷിത്വത്തെയും സ്മരിച്ചുകൊണ്ട് KPAC നാടകഗാനങൾ അക്കാലത്ത് വിപ്ലവത്തിന്റെ പൊന്നരിവാളേയ്തു.നാടകവേദിയിൽ നിന്ന് സിനിമയുടെ മലർ പൊയ്കയിൽ ആടിക്കളിക്കുന്നൊരു താമര പൂവായി രംഗപ്രവേശം.

പിന്നീട് മുന്നൂറിലധികം മലയാള സിനിമാ ഗാനങ്ങൾക്കും 24 ലധികം അന്യഭാഷ ഗാനങ്ങൾക്കും ഈണം പകർന്നു. വയലാറിന്റെ വരികളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ സ്വര മാധുരിയും മലയാളസിനിമാഗാനങ്ങളെ ജനഹൃദയങ്ങളോടടുപ്പിച്ചു.

കാലമിത്ര പിന്നിട്ടിട്ടും ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനങ്ങളിലൂടെ അദ്ദേഹത്തിന്റെ സംഗീതവും ജീവിതവും ഈ മനോഹര തീരത്ത് ഇന്നും ജീവിക്കുകയാണ്.ആ ദേവസംഗീതത്തിന് ഓർമപ്പൂക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News