കനത്ത ചൂടിൽ വെന്തുരുകി മുംബൈ നഗരം

കനത്ത ചൂടിൽ വെന്തുരുകുകയാണ് മുംബൈ മഹാ നഗരം. കഴിഞ്ഞ ദിവസം മുംബൈയിലെ ഉയർന്ന താപ നില 38.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഇതേ നില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്,

ചൂട് കനത്തതോടെ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ബീച്ചുകളിലെല്ലാം തിരക്കേറി. അലിബാഗ്, വെർസോവ, മറൈൻ ലൈൻസ്, ദാദർ ശിവാജി ചൗക്ക്, ജൂഹു ബീച്ച്, വസായ് തുടങ്ങിയ ഇടങ്ങളിലാണ് വാരാന്ത്യങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്.

കടലോര പ്രദേശങ്ങളിലെ ബീച്ച് റിസോർട്ടുകളിലും ഉല്ലാസയാത്രക്കാർ കൂട്ടമായെത്തി ആശ്വാസം തേടി. രണ്ടു വർഷത്തിന് ശേഷം ഇതാദ്യമായി നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാൻ കിട്ടിയ അവസരത്തെ ആഘോഷമാക്കുകയാണ് നഗരവാസികൾ. കോവിഡ് വ്യാപനം ഗണ്യമായ കുറഞ്ഞ സാഹചര്യത്തിൽ വിനോദ കേന്ദ്രങ്ങൾ പഴയ പ്രതാപം വീണ്ടെക്കുകയാണ്. നീന്തൽ കുളങ്ങളുള്ള റിസോർട്ടുകൾക്കാണ് വലിയ ഡിമാൻഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News