മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ അമേരിക്കൻ പ്രസിണ്ടന്റ് ബരാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭാര്യ മിഷേല്‍ ഒബാമ നെഗറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

താനും ഭാര്യയും കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് ഗുണകരമായെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

കുറച്ച് ദിവസമായി തൊണ്ടയിൽ വേദനയ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെന്നും ഒബാമ ട്വീറ്റിൽ ചെയ്തു. ഭാര്യ മിഷേൽ ഒബാമയുടെ പരിശോധനാഫലം നെഗറ്റീവായതായും ഒബാമ പറഞ്ഞു. ഇരുവരും വാക്‌സിനേഷൻ എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങൾ തടയാനും രോഗം പകരുന്നത് തടയാനുംഎല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ഒബാമ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here