നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട സംഭവം: ഡ്രൈവറില്‍ നിന്ന് പോലീസ് ഇന്ന് മൊഴിയെടുക്കും

കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്ന പുത്തന്‍കുരിശ് സ്വദേശി വിവേകില്‍ നിന്ന് പോലീസ് ഇന്ന് മൊഴിയെടുക്കും.

അശ്രദ്ധമായി വാഹനമോടിച്ചതിന് വിവേകിനെതിരെ ഐ പി സി 279 പ്രകാരം ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു.ബ്രേക്ക് പോയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് കാറിലുണ്ടായിരുന്നവര്‍ കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് പോലീസ് വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ തട്ടി, കറങ്ങി വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ക്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്.സമീപമുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News