ഗാനത്തിന് ചുവടുവച്ച് തന്റെ യാത്രയയപ്പ് യോഗം ആഘോഷമാക്കി ഒരു പ്രധാനാധ്യാപിക

തന്റെ യാത്രയയപ്പ് യോഗം ആഘോഷമാക്കി ഒരു പ്രധാനാധ്യാപിക. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിന് സുന്ദരമായ ചുവടുകളുമായി കോട്ടയം നട്ടാശേരി സെന്റ് മര്‍സെലിനാസ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ ലിറ്റില്‍ തെരേസ ഒരു മാതൃക സൃഷ്ടിക്കുകയാണ്.

യാത്രയയപ്പ് യോഗത്തില്‍ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’ എന്ന ഗാനത്തിന് ലിറ്റില്‍ തെരേസ് ചുവടുവച്ചു. സ്റ്റേജിന് പിന്നിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും വേദിയിലിരിക്കുന്ന വിശിഷ്ഠാഥിതികളുമെല്ലാം ലിറ്റില്‍ തെരേസിന് പ്രോത്സാഹനം നല്‍കുന്നത് വീഡിയോയില്‍ കാണാം.

സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന് ഒപ്പമായിരുന്നു യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചത്. ജെയിമോന്‍ എബ്രാഹം കീനാന്‍പറമ്പില്‍ എന്നയാളാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രധാന അധ്യാപിക ചുവടുകള്‍ വച്ച് തുടങ്ങിയത് മുതല്‍ വിദ്യാര്‍ഥികള്‍ കൈയ്യടിച്ച് പ്രോതാസഹനം നല്‍കിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News