‘കോൺഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാൽ’; വിമർശനങ്ങൾ മുറുകുന്നു

കോൺഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോൺഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയിൽ. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

‘ഇയാളെ പോലെ കോൺഗ്രസിനെ നശിപ്പിക്കുന്ന നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ തടയണം. പ്രവർത്തിക്കുന്ന നേതാക്കളെ മുൻനിരയിൽ കൊണ്ടുവരിക’ എന്നാണ് നിജേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

കെ സി വേണുഗോപാലിനെതിരെ കോഴിക്കോട്‌ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്‌ പിന്നാലെയാണ്‌ പരസ്യ വിമർശനം.

അതേസമയം,കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here