ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണം ആർഎസ്‌എസ്‌ തീവ്രമാക്കുന്നു: പിബി

ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണം ആർഎസ്‌എസ്‌ തീവ്രമാക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പറഞ്ഞു. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ രാജ്യത്ത്‌ മതഭ്രാന്ത്‌ വർധിച്ചുവരികയാണെന്നാണ്‌ ആർഎസ്‌എസിന്റെ 2022ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്‌.

സർക്കാരിലേക്ക്‌ കടന്നുകയറാൻ ഒരു മതവിഭാഗം വിപുലമായ പദ്ധതി തയ്യാറാക്കുന്നതായും ഈ ‘ഭീഷണി’യെ പരാജയപ്പെടുത്താൻ സംഘടിത ശക്തിയോടെ എല്ലാ ശ്രമങ്ങളും നടത്താനും ആർഎസ്‌എസ്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്‌എസിന്റെ മറ്റൊരു ഗൂഢനീക്കമാണിത്‌. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും നിയമവാഴ്‌ച ഉറപ്പാക്കാനും എല്ലാ മതേതര ജനാധിപത്യ ശക്തികളും രംഗത്തുവരണം.

എങ്കിൽ മാത്രമേ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഏറെ നിർണായകമായ മതസൗഹാർദം നിലനിർത്താനും വർഗീയ സംഘർഷങ്ങൾ തടയാനും സാധിക്കൂ–- പിബി വ്യക്തമാക്കി. 25 മുതൽ 27 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയസംഘടനാ റിപ്പോർട്ട്‌ പിബി യോഗം ചർച്ച ചെയ്‌തു. സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ ഏപ്രിൽ ആറ്‌ മുതൽ പത്തുവരെ കണ്ണൂരിൽ ചേരും.

ഇപിഎഫ്‌ പലിശ വെട്ടിക്കുറയ്‌ക്കലിൽ പ്രതിഷേധിക്കുക

ഇപിഎഫ്‌ പലിശനിരക്ക്‌ ഗണ്യമായി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ ഘടകങ്ങൾക്കും സിപിഐ എം പിബി നിർദേശം നൽകി.

ഇപിഎഫ്‌ പലിശ നിരക്ക്‌ എട്ടര ശതമാനത്തിൽനിന്ന്‌ 8.1 ശതമാനമായാണ്‌ വെട്ടിക്കുറച്ചത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തിനു പിന്നാലെ തൊഴിലെടുത്ത്‌ ജീവിക്കുന്നവർക്കെതിരായ കടന്നാക്രമണം ബിജെപി സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്‌.

വലിയതോതിൽ തൊഴിൽ നഷ്ടപ്പെടുകയും വിലക്കയറ്റം കുതിക്കുകയും ചെയ്യുന്ന ദുരിതകാലത്ത് കേന്ദ്രനടപടി അങ്ങേയറ്റം ക്രൂരമാണ്‌ – പിബി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News