കെ റെയില്‍ സഭ ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി

കെ റെയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ചര്‍ച്ച. പ്രതിപക്ഷത്തു നിന്ന് പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.

ബലപ്രയോഗത്തിലൂടെ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് കാണിച്ചാണ് പി സി വിഷ്ണുനാഥ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിന്‍റെ ഭാവിക്ക് പ്രധാനമാണ് കെ റെയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചര്‍ച്ചയും സഭയിൽ ഇന്ന് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel