നമ്പർ 18 പോക്സോ കേസ്: സൈജു തങ്കച്ചൻ കീഴടങ്ങി

 സൈജു തങ്കച്ചൻ കീഴടങ്ങി. നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതിയാണ് സൈജു. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. അതേസമയം നമ്പർ 18 പോക്സോ കേസില്‍ അഞ്ജലിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

അഞ്ജലിയോട് ഹാജരാകാൻ നിർദേശം നൽകി. ഒളിവിലായതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്.

കൊച്ചിയിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് നല്‍കുമ്പോള്‍ വീട്ടില്‍ അമ്മാവന്‍ മാത്രമാണുണ്ടായിരുന്നത്. പ്രതികളെല്ലാം ഒളിവിലായിരുന്നു.

റോയ് വയലാട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഇന്നലെ കീഴടങ്ങി. എന്നാല്‍ സജി തങ്കച്ചന്‍ ഇതുവരെ കീഴടങ്ങാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പൊലീസിന് മുന്‍പില്‍ അഞ്ജലി ഹാജരായിട്ടില്ല. ഈ സാഹചര്യത്തിലാണ് റോയ് കീഴടങ്ങിയതിന് പിന്നാലെ അഞ്ജലിക്ക് നോട്ടിസ് നല്‍കിയത്.

അതേസമയം പോക്‌സോ കേസില്‍ അറസ്റ്റിലായ  ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടാഞ്ചേരി എ സി പി ഓഫീസില്‍ കീഴടങ്ങിയ റോയിയുടെ  അറസ്റ്റ് ഇന്നലെ  രേഖപ്പെടുത്തിയിരുന്നു.

റോയിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.അതേ സമയം കൂട്ടു പ്രതി സൈജു തങ്കച്ചനായി അന്വേഷണം തുടരുകയാണ്.

പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ  സുപ്രീം കോടതിയും തള്ളിയതോടെ റോയ് വയലാട്ട് കഴിഞ്ഞ ദിവസം മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെത്തി   കീഴടങ്ങിയിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് റോയിയെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു.

തിങ്കളാ‍ഴ്ച ഉച്ചയോടെ പ്രതിയെ പ്രത്യേക പോക്സോ കോടതിയില്‍ ഹാജരാക്കും.അന്വേഷണവുമായി റോയ് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.ഇക്കാര്യം കോടതിയെ അറിയിച്ച് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചിരുന്നു.  അതേ സമയം ഒളിവില്‍ തുടരുന്ന  സൈജു തങ്കച്ചനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സൈജുവിനെക്കൂടി അറസ്റ്റ് ചെയ്ത ശേഷമായിരിക്കും ,കൂട്ടുപ്രതിയായ അഞ്ജലിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുക.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. കോഴിക്കോട് സ്വദേശിനിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളുമായിരുന്നു പരാതിക്കാർ. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും , സൈജു തങ്കച്ചന്നും  ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News