ഇടുക്കി രാമക്കൽമേട് അതിർത്തി മേഖലയിൽ വൻ കാട്ടുതീ പടരുന്നു

ഇടുക്കി രാമക്കൽമേട് അതിർത്തി മേഖലയിൽ വൻ കാട്ടുതീ പടരുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടുതീയിൽ നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. കൃഷിഭൂമിയിലേക്ക് കൂടി തീ പടർന്നു പിടിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.

കഴിഞ്ഞ നാല് ദിവസമായി രാമക്കൽമേട് അതിർത്തി മേഖലയിൽ കാട്ടുതീ തുടരുകയാണ്. പകൽ സമയങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ തമിഴ്നാട് വനമേഖലയോട് ചേർന്ന ഭാഗങ്ങളിലേക്കും വ്യാപിച്ചു.

നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിനു സമീപവും രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്തും കാട്ടുതീ വ്യാപിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. നെടുങ്കണ്ടത്ത് നിന്നും ഇന്നലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ അതിർത്തിയിൽ തമ്പടിച്ചാണ് കേരളത്തിൻ്റെ ഭാഗത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

അർദ്ധരാത്രിവരെ ഈ ശ്രമം തുടർന്നു. അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഫയർഫോഴ്സ് സംഘം തിരികെ മടങ്ങിയത്. ഇതേസമയം കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലും കാട്ടുതീ പടരുകയാണ്. മൊട്ടക്കുന്നുകളും പുൽമേടുകളും കത്തി അമരുന്നതിനൊപ്പം കൃഷിയിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News