കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ്; പൊലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ പൊലീസ് കേസെടുത്തു. പി.ജി ഓർത്തോ വിദ്യാർഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരെയും പ്രിൻസിപ്പൽ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഫെബ്രുവരി നാലാം തിയതി മുതൽ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിൻ ജോയ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. സീനിയർ വിദ്യാർഥികൾ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചു എന്നാണ് ജിതിൻ ജോയിയുടെ പരാതി.

ഇത് പൊതുവെ മെഡിക്കൽ കോളജുകളിൽ നടക്കുന്ന കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റാഗിങ് പരാതി കിട്ടിയതിനാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here