മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി; ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല തകര്‍ക്കുന്ന ദൃശ്യം പുറത്ത്

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉമാഭാരതി അനുയായികള്‍ക്കൊപ്പമെത്തി ആക്രമിച്ചത്. ഇന്നലെയാണ് സംഭവം.

അതേസമയം മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like