ലോറി മറിഞ്ഞ് മരിച്ച അജികുമാറിന്റെ കുടുംബത്തെ കൈയൊഴിയാതെ മന്ത്രി വി എൻ വാസവൻ

കോട്ടയം മറിയപ്പള്ളി മുട്ടത്ത് പാറകുളത്തിലേക്ക് ലോറി മറിഞ്ഞ് മരിച്ച ബി.അജികുമാറിന്റെ ബന്ധുക്കളെ കൈയൊഴിയാതെ മന്ത്രി വി എൻ വാസവൻ. പാറമടയിൽ നിന്ന് ജ്യേഷ്ഠന്റെ വിറങ്ങലിച്ച ശരീരം പുറത്തെടുക്കുന്നത് സഹോദരൻ അനിൽകുമാർ കണ്ണീരോടെയാണ് കണ്ടുനിന്നത്.

അജികുമാർ ഓടിച്ച ലോറി അപകടത്തിൽപ്പെട്ടതറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് പുലർച്ച തന്നെ അനിൽ സംഭവസ്ഥലത്തെത്തി കാത്തുനിൽക്കുകയായിരുന്നു. ആരെ ബന്ധപ്പെടണം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന അനിലിനെ മന്ത്രി വാസവൻ ചേർത്ത് പിടിച്ചു.

പോസ്‌റ്റ്‌മോർട്ടം ഉൾപ്പെടെ ആശുപത്രിയിൽ ചെയ്യേണ്ട കാര്യങ്ങൾക്ക്‌ ആവശ്യമായ ഇടപെടൽ നടത്തി. അവസാനം സൗജന്യ ആംബുലൻസ് സേവനം ഒരുക്കി. അങ്ങനെ അജികുമാറിന്റെ മൃതദേഹം സ്വവസതിയിലേക്ക്.

രാത്രി 11 മണിയോടെ കണ്ണീരോടെയാണ് അജികുമാറിന്റെ മൃതദേഹം നാട് ഏറ്റുവാങ്ങിയത്. പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം സ്വന്തം വസതിയോട് ചേർന്ന് അടക്കി.

അതേസമയം, നേരത്തെ അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്ത് നേരിട്ടെത്തിയ മന്ത്രി വി വാസവൻ 20 മണിക്കൂർ നീണ്ട് നിന്ന രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമാണ് മന്ത്രി മടങ്ങിയത്. വെള്ളി രാത്രി 9.45നാണ്‌ വിവരം അറിഞ്ഞത്‌ സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം രക്ഷാപ്രവർത്തനം വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നേതൃത്വം നൽകി. പുലർച്ചെ മൂന്നിന്‌ രക്ഷാപ്രവർത്തനം നിർത്തുന്നതുവരെ വിവരങ്ങൾ ആരാഞ്ഞു. ശനി രാവിലെ കലക്ടറെ വിളിച്ച്‌ കാര്യങ്ങൾ തിരക്കി. നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം കൊടുത്തു.

വെള്ളിയാഴ്ച്ച രാത്രി 9.45 ഓടെയായിരുന്നു അജികുമാർ ഓടിച്ചിരുന്ന ലോറി നൂറടിയോളം താഴ്ചയിലേക്ക് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here