പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയും സെസും കുറയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ച് ജോൺബ്രിട്ടാസ് എം പി. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയും സെസും കുറയ്ക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെ…
1. പെട്രോളിയം ഉൽപന്നങ്ങൾക്കുമേലുള്ള വിവിധ നികുതികളും സെസും സർക്കാർ കുറയ്ക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത് വസ്തുതയാണോ?
2. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശേഖരിച്ച അടിസ്ഥാന എക്സൈസ് തീരുവ, സെസ്, പ്രത്യേക അധിക എക്സൈസ് തീരുവ എന്നിവയുടെ വിശദാംശങ്ങൾ; ഒപ്പം അതിന്റെ വർഷം തിരിച്ചുള്ളതും കാറ്റഗറി തിരിച്ചുള്ളതുമായ വിശദാംശങ്ങൾ?
3. പൊതുമേഖല സ്ഥപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ഏറ്റെടുക്കാൻ കേരള സർക്കാരിനെ അനുവദിക്കണം
എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശേഖരിച്ച അടിസ്ഥാന എക്സൈസ് തീരുവ, സെസ്, പ്രത്യേക അധിക എക്സൈസ് തീരുവ എന്നിവയുടെ വിശദാംശങ്ങളെ കുറിച്ചുള്ള എം പി യുടെ ചോദ്യത്തിന് അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെട്രോൾഡീസൽ വില നിശ്ചയിക്കുന്നത് എന്നായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ്ങ് പുരിയുടെ മറുപടി.
അതേസമയം, HLL ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്.വിറ്റഴിക്കൽ നടപടിയിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.
പെട്രോളിനും ഡീസലിനും സെസും സർചാർജും ചുമത്തി കേന്ദ്രം ഡബിള് എന്ജിന് കൊള്ളയാണ് നടത്തുന്നതെന്നും ഇത് പിൻവലിക്കണമെന്നും ജോൺബ്രിട്ടാസ് എം പി പറഞ്ഞു. സെസ് ചുമത്തി സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതം കൂടിയാണ് കേന്ദ്രം തട്ടിയെടുക്കണമെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.