ADVERTISEMENT
അതിഥി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർ അവരുടെ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍ പറഞ്ഞു.
എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
ടൂറിസം വകുപ്പിൽ വഴി മുടക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരക്കാരെ തിരുത്തി മുന്നോട്ട് പോകും.ചോദ്യോത്തര വേളയിലാണ് ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ രീതികളെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചത്. ഉദ്യോഗസ്ഥരിൽ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇത് വരെ 5,13,359 അതിഥി തൊഴിലാളികൾക് ആവാസ് കാർഡ് വിതരണം ചെയ്തെന്ന് മന്ത്രി വി. ശിവകുട്ടി പറഞ്ഞു.പൊലീസിനെ ആക്രമിച്ച 225 കിറ്റക്സ് തൊഴിലാളികൾക്കെതിരെ കേസ് എടുത്തെന്നും ക്രിമിനൽ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികളുടെ വിവരം ആഭ്യന്തര വകുപ്പിന്റെ പരിധിയിലാണെന്നും മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ച അസാധാരണ സാഹചര്യം പരിഗണിച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല.എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമാണെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.