രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് സ്വന്തം പാർട്ടിക്കാരനെ സസ്പെന്‍ഡ് ചെയ്ത് കോൺഗ്രസ് ദേശീയ നേതൃത്വം

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ശംഭു പാല്‍കുളങ്ങരയെയാണ് കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറി ഏബ്രഹാം റോയി മാണിയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടും ഒ‍ഴിയുമായിരിക്കും എന്ന ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണം. ഐ വിഭാഗം നേതാവാണ് ശംഭു പാല്‍കുളങ്ങര

യു പി അടക്കം 5 സംസ്ഥാനങ്ങളുടെ നിയമസഭാ ഇലക്ഷനിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ശംഭു ഫേസ്ബുക്കിലൂടെ നേതൃത്വത്തെ വിമർശിച്ചത്. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും…എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിൽ സോണിയഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരെയുള്ള രൂക്ഷവിമർശനമായിരുന്നു.

രാജ്യം ഭരിച്ച പാർട്ടി എന്ന നിലയിൽ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. കോൺഗ്രസ് കോട്ടയായിരുന്ന പഞ്ചാബ് ആം ആദ്മി പിടിച്ചടക്കിയതും കോൺഗ്രസിന്റെ തോൽവിയുടെ ആക്കം കൂട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News