HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

HLL ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടും വിറ്റഴിക്കൽ നടപടിയിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഏക പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ നിന്നും കേരള സർക്കാരിനെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരാണെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ സ്‌പെഷ്യൽ മെൻഷൻ മുഖേന ഉന്നയിച്ചു .

കേന്ദ്ര ഗവൺമെന്റിന്റെ നോഡൽ ഏജൻസി എന്ന നിലയിൽ കൊവിഡ്-19 പാൻഡെമിക്കിനെതിരെ പോരാടുന്നതിൽ നിർണായക പങ്ക് വഹിച്ച ഒന്നാണ് എച്ച്എൽഎൽ ലൈഫ്കെയർ .മഹാമാരി പോലുള്ള അടിയന്തിര സന്ദർഭങ്ങളിൽ,കേന്ദ്ര സർക്കാരിന് അത്തരമൊരു സ്ഥാപനം ആവശ്യമായതിനാൽ അത് പൊതുമേഖലയായി തന്നെ തുടരേണ്ടതിന്റെ ആവശ്യകതയും ജോൺ ബ്രിട്ടാസ് എംപി സഭയിൽ പങ്കുവെച്ചു.

എച്ച്‌എൽഎൽ ലൈഫ്‌കെയർ കഴിഞ്ഞ മൂന്ന് വർഷമായി ലാഭത്തിൽ മുന്നോട്ടുപോകുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.HLL കേരളത്തിൽ സ്ഥാപിക്കുന്നതിനായി കേരള സർക്കാർ 19 ഏക്കറോളം സ്ഥലം സൗജന്യമായി കൈമാറിയെന്നത് പോലും പരിഗണിക്കാതെയാണ് ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് .അത് ശരിയല്ലെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ഓഹരി വിറ്റഴിക്കൽ നടപടിയിൽ നിന്നും പിന്മാറണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു . എന്നാൽ അത് പരിഗണിക്കാതെ കേന്ദ്ര ഗവൺമെന്റ് ഈ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ പങ്കെടുക്കാൻ കേരളത്തെ അനുവദിക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കുകയും ഓഹരി വിറ്റഴിക്കൽ പങ്കെടുക്കാനുള്ള അനുമതി പോലും സംസ്ഥാന സർക്കാരിന് നിഷേധിച്ചിരിക്കുകയാണ് എന്നുമാണ് അറിയാൻ കഴിഞ്ഞത്.അത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരാണ്.

കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തതിൽ ഹിന്ദുസ്‌ഥാൻ ന്യൂസ് പ്രിന്റ് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് .

എച്ച് എൽ എൽ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്.HLL വിൽപ്പനയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കിൽ പരസ്പര സമ്മതപ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരം HLL നേരിട്ട് വാങ്ങാൻ അനുവദിക്കണം അല്ലാത്തപക്ഷം ഓഹരി വില്പന പ്രക്രിയ നടപടിയിൽ പങ്കെടുത്തെങ്കിലും HLL വാങ്ങുവാനുള്ള അനുമതി കേരളത്തിന് നൽകണമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here