വധഗൂഢാലോചന കേസ്: ക്രൈംബ്രാഞ്ചിനെതിരായ ഐ ടി വിദഗ്ദ്ധന്‍റെ പരാതിയിൽ ഹൈക്കോടതി ഇടപെടൽ

വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരായ ഐ ടി വിദഗ്ദ്ധൻ സായ് ശങ്കറിൻ്റെ  പരാതിയിൽ ഹൈക്കോടതി ഇടപെടൽ. നോട്ടീസ് നൽകാതെ ആരെയും ചോദ്യം ചെയ്യലിനായി  വിളിച്ചു വരുത്തരുത് എന്ന്  കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണത്തിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി .

പോലീസ് പീഢനം ആരോപിച്ചാണ് സായ്ശങ്കർ കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കാൻ ദിലീപ് സായ്ശങ്കറിൻ്റെ സഹായം തേടിയതായി ക്രൈംബ്രാഞ്ച്  കണ്ടെത്തിയിരുന്നു.

പൊലീസ് പീഡനം ആരോപിച്ചാണ് ഐ ടി വിദഗ്ധനായ സായിശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.  വധഗൂഢാലോചന കേസിൽ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതായി ആരോപിച്ച് പോലീസ് തന്നെ ചോദ്യം ചെയ്തതായി ഹർജിയിൽ പറയുന്നു.

ദിലീപിനും അഭിഭാഷകൻ  രാമൻപിള്ളയ്ക്കും എതിരെ മൊഴിനൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിച്ചതായും  പൊലീസ് പീഡനത്തിൽ നിന്നും സംരക്ഷണം വേണമെന്നും ആണ് ഹർജിയിലെ ആവശ്യം  . ഹർജി  പരിഗണിച്ച കോടതി , നോട്ടീസ് നൽകാതെ ആരെയും വിളിച്ചു വരുത്തരുത് എന്ന് ക്രൈംബ്രാഞ്ചിന്  നിർദ്ദേശം നൽകി. എന്നാൽ അന്വേഷണത്തിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സായ്ശങ്കറിൻ്റെ  ഇടപെടൽ സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കി. മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ഐടി വിദഗ്ധനായ സായ് ശങ്കർ ദിലീപിനെ സഹായിച്ചു എന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
2015 ൽ  പോലീസ് രജിസ്റ്റർ ചെയ്ത ഒരു ബ്ലൂ മെയിലിംഗ് കേസിലെ പ്രതിയാണ് സായ്ശങ്കർ.

പോലീസ് ഉദ്യോഗസ്ഥൻ്റെ  യൂണിഫോം ധരിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തി എന്ന കേസിൽ സായ് ശങ്കർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ ആയിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് ദിലീപിനെ സഹായിച്ചു എന്ന് വ്യക്തമായാൽ സായ് ശങ്കറിനെതിരെ  ക്രൈംബ്രാഞ്ച് നിയമ നടപടി ആരംഭിക്കും. ഇതിനിടെയാണ് കോടതി ഇടപെടൽ. ഹർജി  വിശദമായ വാദം കേൾക്കുന്നതിനായി അടുത്തയാഴ്ച പരിഗണിക്കാൻ  കോടതി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel