ഭൂമി തരം മാറ്റം അപേക്ഷകള്‍; ലൈഫ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കും – റവന്യൂ മന്ത്രി കെ.രാജന്‍

ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് മുന്‍ഗണനാ ക്രമം അനുസരിച്ചാണെങ്കിലും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിയമസഭയെ അറിയിച്ചു.

നിയമസഭയിലെ ചോദ്യോത്തര ദിനത്തില്‍ ടി.പി.രാമകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയായിരുന്നു റവന്യൂ മന്ത്രി തീരുമാനം അറിയിച്ചത്.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസീഡിയറില്‍ ഇക്കാര്യം പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News