മോഡലുകളുടെ അപകട മരണം: കുറ്റപത്രം ഇന്ന് നൽകും

മോഡലുകളുടെ അപകട മരണത്തില്‍ കുറ്റപത്രം ഇന്ന് നൽകും. കേസിൽ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേർ പ്രതികളാണുള്ളത്. സൈജു തങ്കച്ചൻ അമിത വേഗതയിൽ ചേസ് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്.

ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ റോയിയും,സൈജുവും മോഡലുകളെ നിർബന്ധിച്ചുവെന്നും കുറപത്രത്തിലുണ്ട്. അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ് മോഡലുകളുടെ വാഹനമോടിച്ച അബ്ദുൾ റഹ്മാനെതിരെയുള്ള കുറ്റം.

നവംബർ ഒന്നിനായിരുന്നു മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (24) എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. നമ്പർ 18 ഹോട്ടലിൽ നിന്ന് ഇറങ്ങിയ പിന്നാലെ ഇവരുടെ കാർ ബൈപ്പാസിൽ അപകടത്തിൽപെടുകയായിരുന്നു.

കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നയാൾ ചികിത്സയിലിരിക്കെയും മരിച്ചു. കേസിൽ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരടക്കം എട്ട് പ്രതികളുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here