ഉണക്ക സ്രാവ് കൊണ്ട് അടിപൊളി കറി ഉണ്ടാക്കി നോക്കാം

മീന്‍ കൊണ്ടുള്ള വിഭവങ്ങളൊക്കെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഉണക്ക സ്രാവ് കൊണ്ടുള്ള ഒരു പ്രത്യേക തരം നോര്‍ത്ത് ഇന്ത്യന്‍ ഉണക്ക മീന്‍ സ്രാവ് കറി ഉണ്ടാക്കി നോക്കാം.

ചേരുവകള്‍

1. ഉണക്ക സ്രാവ്- 200 ഗ്രാം
2. തേങ്ങ തിരുമ്മിയത്- രണ്ട് കപ്പ്
3. സവാള- 2 ഇടത്തരം
4. വറ്റല്‍ മുളക്- 15- 20
5. വാളന്‍ പുളി- ഒരു ചെറു നെല്ലിക്ക വലുപ്പത്തില്‍
6. ഉപ്പ്- ആവശ്യമെങ്കില്‍ മാത്രം.
7. വെളിച്ചെണ്ണ – 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഉണക്ക സ്രാവ് അരമണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. ഉപ്പ് അധികമുണ്ടെങ്കില്‍ ഇത് വഴി കുറഞ്ഞു കിട്ടും.
വറ്റല്‍ മുളക് ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക. ചൂടാറിയ ശേഷം തേങ്ങയും വാളന്‍പുളി യും ചേര്‍ത്ത് വളരെ നന്നായി അരച്ചെടുക്കുക.

ഒരു സവാള ചെറുതായി അരിഞ്ഞതും ഉണക്ക സ്രാവിന്‍ കഷ്ണങ്ങളും ഒന്നര കപ്പ് വെള്ളമൊഴിച്ചു ഒരുമിച്ചു തിളപ്പിക്കുക. ഇതിലേക്ക് അരപ്പ് ചേര്‍ത്തിളക്കി, ഒഴിച്ച് കറിയുടെ പാകത്തില്‍ വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശ്രദ്ധിക്കുക, ഉപ്പ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. ഉണക്കമീനില്‍ തന്നേ ആവശ്യത്തിന് ഉപ്പുണ്ടാകുമല്ലോ. കറി പാകമാകുമ്പോള്‍ വാങ്ങി വെയ്ക്കാം. ഇനി ഒരു കുഞ്ഞു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഒരു സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നന്നായി വഴണ്ട്, നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ കറിയുടെ മീതെ താളിച്ചൊഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News