
വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍ എം എല്‍ എ സഭയില്‍ പറഞ്ഞു.
എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് എ.എൻ ഷംസീർ. കെ റെയിൽ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങൾ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകിയത്. ഇനി പ്രതിപക്ഷത്തിന്റെ അംഗീകാരം വേണ്ടെന്നും ഷംസീർ പറഞ്ഞു.
വികസനത്തെ എതിർക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നത്. കെ റെയിൽ വന്നാൽ യു.ഡി.എഫ് എന്നും പ്രതിപക്ഷത്താവും.
അടുത്തവർഷം നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തോൽക്കും. ഇപ്പോൾ ബി.ജെ.പി ഓഫീസിൽ മോദിയുടെ ഫോട്ടോക്കൊപ്പം വെക്കുന്നത് കെ.സി വേണുഗോപാലിന്റെ ഫോട്ടോ ആണെന്നും ഷംസീർ പറഞ്ഞു. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനെയും എതിർക്കുക എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നത്. കമ്മീഷൻ ഇടപാട് ഇടതുപക്ഷത്തിനില്ല. നിങ്ങൾക്കാണ് കമ്മീഷൻ വാങ്ങി ശീലമുള്ളത്. പദ്ധതി വരുന്നതോടെ കാർബൺ ബഹിർഗമനം കുറയുമെന്നും ഷംസീർ പറഞ്ഞു.
എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിയമ സഭയില്‍ ആരംഭിച്ച അടിയന്തര ചര്‍ച്ചയിലാണ് ഷംസീര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
നിങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരിക്കലും രക്ഷപെടില്ലെന്നും എന്നും അപ്പുറത്ത് ഇരിക്കാന്‍ തന്നെയാകും നിങ്ങളിടെ സ്ഥാനമെന്നും ഷംസീര്‍ പറഞ്ഞു.
എപ്പോഴും കളിയാക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ശീലമെന്നും എപ്പോഴെങ്കിലും ഈ കളിയാക്കലുകള്‍ നിര്‍ത്തിയിട്ട് കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും ഷംസീര്‍ പറഞ്ഞു.
നിങ്ങള്‍ കളിയാക്കിയിട്ട് കാര്യമില്ല. കളിയാക്കിയവപര്‍ പലരും ഇന്ന് മൂലയ്ക്ക് ഇരിക്കുകയാണ്. കളിയാക്കാതെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും ഈ മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്നും ഷംസീര്‍ പറഞ്ഞു.
ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും പതിനായിരം പേര്‍ക്കാണ് സില്‍വര്‍ ലൈനിലൂടെ ജോലി ലഭിക്കുകയെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ജനങ്ങളുടെ അനുമതിയുണ്ടെന്നും അതിനാല്‍ തന്നെ അത് നടപ്പിലാകുമെന്നും ഷംസീര്‍ പറഞ്ഞു.
കമ്മീഷനടിച്ച ശീലം ഞങ്ങള്‍ക്കില്ല. ആ ശീലം നിങ്ങള്‍ക്കുള്ളതുകൊണ്ടാണ് എപ്പോഴും നിങ്ങള്‍ കമ്മീഷന്‍.. കമ്മീഷന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഷംസീര്‍ തുറന്നടിച്ചു. വികസനത്തില്‍ തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അതാണ് ഇടത് സര്‍ക്കാരെന്നും ഷംസീര്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here