കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം

കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. താപനില ഉയര്‍ന്നത് തന്നെയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതുസംബന്ധിച്ച് കൂടുതല്‍ വ്യക്ത വരേണ്ടതുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ചൂട് ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പടരുന്നത് രൂക്ഷമാണ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തീ പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാലക്കാട് വാളയാര്‍ മലനിരകളിലും കാട്ടുതീയുണ്ടായി. മൂന്ന് കിലോമീറ്റര്‍ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവര്‍ തീയിട്ടതാണോ എന്ന സംശയം വനംവകുപ്പിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here