വി ഡി സതീശനും കെ സുരേന്ദ്രനും രാഷ്ട്രീയ ഇരട്ടകൾ; വി ജോയി എംഎൽഎ

വി.ഡി സതീശനും കെ. സുരേന്ദ്രനും രാഷ്ട്രീയ ഇരട്ടകളെന്ന് വി ജോയി എംഎൽഎ നിയമസഭയിൽ. കെ റയിലിനു പകരം വന്ദേ ഭാരത് ട്രയിൻ വേണമെന്ന് ആവശ്യപ്പെട്ടത് ഈ രണ്ടു പേരാണെന്നും വി ജോയി പറഞ്ഞു.

നിങ്ങളുടെ പ്രവൃത്തിക്ക് നിങ്ങൾക്ക് തന്നെ പ്രതിഫലം ലഭിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ കണ്ടത് അതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിയമ സഭയില്‍ ആരംഭിച്ച അടിയന്തര ചര്‍ച്ചയിലാണ് വി ജോയി ഇങ്ങനെ പറഞ്ഞത്.

കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ അതിനെ കൊല്ലുന്ന നിലപാടാണ് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് എംഎല്‍എ പിഎസ് സുപാല്‍ പറഞ്ഞു.

കെ റെയില്‍ ജനങ്ങള്‍ സ്വീകരിച്ച പദ്ധതിയാണെന്നും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി വിടുകയാണെന്നും പിഎസ് സുപാല്‍ കൂട്ടിച്ചേർത്തു.

തൂണ് പൊരിച്ചാൽ കുറച്ച് അടിയൊക്കെ കിട്ടുമെന്നും വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍ എം എല്‍ എയും വ്യകത്മാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here