രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് ജി 23 നേതാക്കൾ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് ജി 23 നേതാക്കൾ. രാഹുലിന്റെ മൃതുഹിന്ദുത്വ നിലപാട് പാർട്ടി ദോഷം ചെയ്തുവെന്ന് മുകുൾ വാസ്‌നിക് കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളെ രാഹുൽ അവഗണിക്കുകയാണെന്നും ഈ സമീപനം കോൺഗ്രസിന് നല്ലതെന്നും ജി 23 നേതാക്കള് ആഞ്ഞടിച്ചു.

സമീപനം മാറ്റിയില്ലെങ്കിൽ രാഹുൽ ഗാന്ധിയെ നേതൃനിരയില് അംഗീകരിക്കാനാകില്ലെന്ന വ്യക്തമാക്കിയാണ് ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ജി 23 ന്റെ ഭാഗമായി നില്ക്കുന്ന നേതാക്കള് സംസാരിച്ചത്. രാഹുൽ സംഘടന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു. രാഹുലിന്റെ കാണിക്കുന്ന മൃതു ഹിന്ദുത്വ നിലപാട് എന്തിന് വേണ്ടി തുടങ്ങി വിമര്ശനങ്ങൾ പാർട്ടി നിലപാടിൽ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ് മൃതുഹിന്ദുത്വ സമീപനമെന്ന് ജന.സെക്രട്ടറി മുഗുൾ വാസനിക് വിമർശിച്ചു. മുഴുവന് സമയം നേതാവായിരിക്കാൻ രാഹുല് ഗാന്ധിക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയരുന്നു.

അതേസമയം, സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്ത്തക സമിതിയില് രാജി സന്നദ്ധത അറിച്ചിരുന്നു. അത് തള്ളി സോണിയാഗാന്ധിയുടെ നേതൃത്വത്തിന് പൂര്ണ പിന്തുണ നല്കുകയാണ് പ്രവര്ത്തക സമിതി ചെയ്തത്. സോണിയ രാജിവെക്കേണ്ടതില്ലെന്ന് ജി 23ലെ പ്രമുഖ നേതാവായ ഗുലാംനബി ആസാദ് തന്നെ പ്രവര്ത്തക സമിതിയില് ആവശ്യപ്പെട്ടു. നേതൃത്വത്തെ ചോദ്യം ചെയ്യുകയല്ല, ശക്തമായ നേതൃത്വം വേണം എന്നതാണ് നിലപാടെന്നും ജി 23 നേതാക്കള് വ്യക്തമാക്കി. ഓഗസ്റ്റ്-സെപ്റ്റംബര് മാസങ്ങളില് പാർട്ടി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തും എന്ന തീരുമാനത്തോടെയാണ് ഇന്നലെ പ്രവര്ത്തക സമിതി പിരിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങള ഉള്ളതിനാല് സോണിയാഗാന്ധി മാറി നിൽക്കാനാണ് സാധ്യത. രാഹുല് തന്നെ ആ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളുള്ളപ്പോഴാണ് പാർട്ടിയിലെ തലമുതിര്ന്ന 23 നേതാക്കളുടെ ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News