‘വുമൺ ഓഫ്‌ ദി ഇയർ’ പുരസ്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ്‌ ദി ഇയർ ” പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ്‌ പുരസ്കാരം നൽകുന്നതെന്ന് ചേതന ഭാരവാഹികൾ അറിയിച്ചു.

25000 രൂപയും പ്രശസ്തിപത്രവുമാണ്‌ അവാർഡ്‌.
സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ്‌ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌ .

Chethanarasalkhaimah@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ്‌ അപേക്ഷകൾ അയക്കേണ്ടത്‌.
ലഭിക്കേണ്ട അവസാന തിയ്യതി 2022 മാർച്ച്‌ 20
കൂടുത‭ൽ വിവരങ്ങൾക്ക്
ബബിത നൂർ: 00 971 55 432 5003
ഷൈജ ജൂഡ്‌:+971 55 318 4766 എന്ന നമ്പറിൽ ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News