ശ്രദ്ധ നേടി “വരമുദ്ര 2022” ദേശീയ ചുവർ ചിത്രകലാ ക്യാമ്പ്

ആറന്മുള വാസ്തുവിദ്യ ഗുരുകുലം സംഘടിപ്പിക്കുന്ന വരമുദ്ര 2022 എന്ന ദേശീയ ചുവർ ചിത്രകലാ ക്യാമ്പ് ശ്രദ്ധ നേടുന്നു. മാർച്ച് 9 മുതൽ 15 വരെ നടക്കുന്ന ക്യാമ്പിൽ നിരവധി കലാകാരൻമാരാണ്  ക്യാൻവാസിൽ നിറച്ചാർത്ത് തീർക്കുന്നത്.

തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ നടക്കുന്ന ക്യാമ്പിന്റെ വിശേഷങ്ങളിലേക്ക് .കലാകാരന്മാരുടെ മനസ്സിൽ വിരിയുന്ന ആശയങ്ങളിൽ നിറക്കൂട്ട് പകരുമ്പോൾ ക്യാൻവാസിൽ നിറയുന്നത് മനോഹര കലാസൃഷ്ടികളാണ്. കേരളത്തിലെത്തന്നെ പ്രമുഖരായ ചുവർചിത്ര കലാകാരന്മാരുടെ സംഘമാണ് ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശ്രമങ്ങളാണ് ഓരോ ചിത്രത്തിന്റെയും പിന്നിൽ. എന്നൽ ചിത്രങ്ങൾ പൂർണതയിൽ എത്തുമ്പോൾ സൃഷ്ടാവിനും ആസ്വാദകർക്കും ലഭിക്കുന്നത് ഒരേ അനുഭവം. സാംസ്കാരിക വകുപ്പിനു കീഴിൽ ആറന്മുള കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ വാസ്തു വിദ്യ ഗുരുകുലമണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് നടത്തുന്നത്.

കേരളത്തിന്റെ ചുവർചിത്രരചന പാരമ്പര്യം ലോകത്തിനു മുന്നിൽ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ നിരവധി വിദ്യാർത്ഥികൾക്ക്  പരിശീലനവും നൽകുന്നുണ്ട്. പ്രകൃതിയും സ്ത്രീസൗന്ദര്യവും നാടിന്റെ പൈതൃകവും ദൈവിക രൂപവുമെല്ലാം ക്യാൻവാസിൽ നിറയുന്നു. ക്യാബിന് ശേഷം ചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറും.

ചിത്രകലയിൽ തൽപരരായ പൊതുജനങ്ങൾക്കും അനന്ത വിലാസം കൊട്ടാരത്തിൽ നടക്കുന്ന ക്യാമ്പിൽ പ്രവേശനമുണ്ട്. വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. 9 ആം തിയതി  സംസ്കാരിക വകുപ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്ത ക്യാമ്പ് 15 ആം തിയതി സമാപിക്കും. മുൻപ് ക്ഷേത്ര ചുവരുകളിൽ മാത്രം കണ്ടിരുന്ന മ്യൂറൽ പെയിന്റിംഗ് കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News