പറുദീസയുടെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പങ്കുവച്ച് അമല്‍ നീരദ്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ബോക്‌സോഫീസില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ കോടികളാണ് ചിത്രം നേടിയത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ബിഗ് ബിക്ക് ശേഷം 14 വര്‍ഷങ്ങള്‍കഴിഞ്ഞ് മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്നുവെന്നതിന് പുറമെ ജനപ്രിയ താരങ്ങള്‍കൂടി അണിനിരന്നപ്പോള്‍ ഭീഷ്മ പര്‍വ്വം പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാക്കിയില്ല. ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്.

ഭീഷ്മ പര്‍വ്വത്തില്‍ സുഷിന്‍ ശ്യാം ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയവയാണ്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന പാട്ട് ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഈ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് അമല്‍ നീരദ് പങ്കുവെച്ചത്. യൂയിസ് ദേശയാന എന്ന ഗായികയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അമല്‍ നീരദ് വീഡിയോ പങ്കുവെച്ചതോടെ ഗാനത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് മലയാളികളുടെ പ്രവാഹമാണ് യൂയിസിന്റെ യൂട്യൂബ് ചാനലില്‍.

മൈക്കിള്‍ എന്ന കഥാപാത്രമായാണ് ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയെത്തുന്നത്. തബു, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, കോട്ടയം രമേഷ്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News