സിൽവർ ലൈൻ ; സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും ഉതകുന്ന പദ്ധതി

യു ഡി എഫ് അണികളിൽ പോലും കെ റെയിലിന് എതിരായ ആവേശം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം അംഗീകരിച്ച പദ്ധതിയായി കെ റെയിൽ മാറി. ഇത്തരം പദ്ധതികൾക്കായി വായ്പ എടുക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചടവിന് 40 വർഷം വരെ കാലയളവ് ഉണ്ട്.അസ്വാഭാവികമായി ഒന്നും തന്നെ പദ്ധതിയിൽ ഇല്ല.

സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും ഉതകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. അതിനെ എതിർക്കുന്നതിനല്ല, നടപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസന കാഴ്ചപ്പാടില്ലാതെയാണ് പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.പശ്ചിമഘട്ടം തകർക്കുമെന്നത് അടിസ്ഥാനരഹിതമാണ്.

പരിസ്ഥിതി ദുർബല മേഖലയിലൂടെ കെ റെയിൽ കടന്നു പോകുന്നില്ല.വനത്തിനോട് ചേർന്നാണ് നമ്മുടെ പരിസ്ഥിതി ദുർബല മേഖലകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News