പെട്രോൾ -ഡീസൽ വില വർധനവ് ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വില നിയന്ത്രിക്കാന്‍ കേന്ദ്രം എക്സൈസ് നികുതി കുറച്ചു. എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ അതിന് ആനുപാതികമായി വാറ്റ് നികുതി കുറക്കാന്‍ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പെട്രോളിനും ഡീസലിനും സെസും സര്‍ചാര്‍ജും ചുമത്തി കേന്ദ്രം ഡബിള്‍ എന്‍ജിന്‍ കൊള്ളയാണ് നടത്തുന്നതെന്നും ഇത് പിന്‍വലിക്കണമെന്നും സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. സെസ് ചുമത്തി സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട നികുതി വിഹിതം കൂടിയാണ് കേന്ദ്രം തട്ടിയെടുക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എക്സൈസ് നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 1.7 ലക്ഷം കോടി രൂപയാണെന്ന് പെട്രോളിയം മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel