യുക്രൈന്‍ വിഷയം ; കേന്ദ്ര വിദേശകാര്യ മന്ത്രി നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം,തൊഴിലാളികളുടെ പുനരധിവാസം എന്നീ വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളി.

സിപിഐഎം, കോൺഗ്രസ്, ബിജെഡി അംഗങ്ങളാണ് ഇരുസഭകളിലും നോട്ടീസ് നൽകിയത്. നോട്ടീസ് തള്ളിയെങ്കിലും നാളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇരുസഭകളിലും നടത്തുന്ന പ്രസ്താവനക്ക് ശേഷം നോട്ടീസ് നൽകിയ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകും.

ഉച്ചക്ക് 12 മണിക്ക് ലോക്സഭയിലും 2 മണിക്ക് രാജ്യസഭയിലുമാണ് യുക്രൈൻ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി നാളെ പ്രസ്താവന നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News