ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി കേന്ദ്ര തൊഴിൽ മന്ത്രിക്ക്‌ കത്ത് നൽകി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കത്തയച്ചു.

2021-22 സാമ്പത്തിക വർഷം ഇപിഎഫ് പലിശ 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി കുറച്ച് നൽകിയാൽ മതിയെന്നാണ് ഇപിഎഫ്ഒ ബോർഡ് യോഗത്തിൽ ധാരണയായത്. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ തൊഴിലുടമകളുടെയും സർക്കാരിന്റെയും നിർദ്ദേശം ഇപിഎഫ്ഒ ബോർഡ് അംഗീകരിക്കുകയായിരുന്നു.

പലിശ കുറക്കാനുള്ള തീരുമാനം ഈ പദ്ധതിയിൽ അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് തിരിച്ചടിയാകും. 1977-78നു ശേഷമുള്ള ഏറ്റവും താഴ്‌ന്ന‌ നിരക്കാണ് 8.1%. കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് തൊഴിലാളികളിലും പെൻഷൻകാരിലും വൻ ആശങ്കയുണ്ടാക്കിയ തീരുമാനമാണിത്.

സാധാരണക്കാർക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്ന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുന്നതിനുപകരം അവയെല്ലാം ഇല്ലാതാക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇപിഎഫ് പലിശ നിരക്ക് നിലവിലുള്ള 8.5 ശതമാനമായി നിലനിര്‍ത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News